mehandi banner desktop
Chavakkad online

കണ്ടാണശ്ശേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ പുസ്തക സൗഹൃദ പദ്ധതിക്ക് തുടക്കമായി

Ft

ഗുരുവായൂർ : പുസ്തക സൗഹൃദ പദ്ധതിയുടെ ഭാഗമായി കണ്ടാണശ്ശേരി പഞ്ചായത്തിലെ അഞ്ചാം വാർഡിലെ അംഗൻവാടി അധ്യാപകർക്കുള്ള പുസ്തക വിതരണവും സൗഹൃദ സദസും നടന്നു. പാറകുളം ഹെൽത്ത് സെന്ററിന് സമീപം സംഘടിച്ച പരിപാടിയിൽ പി. കുഞ്ഞിപ്പ അധ്യക്ഷത വഹിച്ചു.

Jan oushadi

​സാംസ്കാരിക പ്രവർത്തകൻ സുലൈമാൻ അസ്ഹരി, പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ സഫീറ അസീസിന് പുസ്തകങ്ങൾ കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സഫീറ അസീസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

​ചെറുപ്രായത്തിൽ തന്നെ വിദ്യാർത്ഥികളിൽ ധാർമിക മൂല്യങ്ങളും നന്മയുടെ കഥകളും പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനായ പി.ജെ. സ്റ്റൈജു മാസ്റ്ററാണ് ജില്ലയിലെ പ്രൈമറിതല അധ്യാപകർക്കായി ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

​ഡോ. പ്രശാന്ത്, ഹനീഫ, റഷീദ് നാലകത്ത് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. കണ്ടാണശ്ശേരി പഞ്ചായത്തിലെ എൽ.പി. സ്കൂൾ അധ്യാപകർക്കുള്ള പുസ്തക സൗഹൃദ പദ്ധതി അധ്യാപക ദിനത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തിരുന്നു.

Comments are closed.