mehandi banner desktop
Chavakkad online

നന്മയുടെ സൗഹൃദം

Ft

മന്ദലാംകുന്ന്: നന്മ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇസ്ലാമിക് സെന്ററിൽ വെച്ച് ‘സൗഹൃദ വേദി’ സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഇടകഴിയൂർ ഏരിയ പ്രസിഡന്റ് അബ്‌ദുസ്സമദ് പരിപാടി ഉദ്ഘാടനം ചെയ്തു. മതവും രാഷ്ട്രീയവും നിലപാടുകളും വ്യത്യസ്തമായിരിക്കുമ്പോൾ തന്നെ മാനുഷിക പരിഗണനയും ഐക്യവും കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.​ചടങ്ങിൽ നന്മ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് അലി കെ.എം. അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.കെ. ഐഷ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.എ. നസീർ, അയൽക്കൂട്ട പ്രതിനിധി സുബിത മോഹനൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി കെ.ബി. ശംസുദ്ദീൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സീനത്ത് നന്ദിയും രേഖപ്പെടുത്തി.

Jan oushadi

Comments are closed.