mehandi banner desktop
Chavakkad online

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Ft

ചാവക്കാട്: കടപ്പുറം ഫ്രണ്ട്സ് ക്ലബ്ബ് പുതിയങ്ങാടിയും മുനക്കക്കടവ് കോസ്റ്റൽ പോലീസും സംയുക്തമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ നഈമ ബീവി പരിപാടി ഉദ്ഘാടനം ചെയ്തു.​ലഹരിയുടെ അപകടങ്ങളെക്കുറിച്ചും യുവതലമുറയിലും സമൂഹത്തിലും അതുണ്ടാക്കുന്ന ഗുരുതരമായ ദോഷഫലങ്ങളെക്കുറിച്ചും മുനക്കക്കടവ് കോസ്റ്റൽ പോലീസ് സിവിൽ പോലീസ് ഓഫീസർ നിതിൻ ക്ലാസ് നയിച്ചു. ചാവക്കാട് ക്ലബ്ബ് കോർഡിനേറ്റർ ആശ മണികണ്ഠൻ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.​ഫ്രണ്ട്സ് ക്ലബ്ബ് പ്രസിഡന്റ് ഷഫീഖ് പി.എച്ച്. സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രദേശവാസികളും ക്ലബ്ബ് പ്രവർത്തകരും പങ്കെടുത്തു.

Jan oushadi

Comments are closed.