mehandi banner desktop
Chavakkad online

കടപ്പുറം ഒന്നാം വാർഡിൽ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

Ft

കടപ്പുറം: കടപ്പുറം മണ്ഡലം ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മുസ്താഖ് അലി നിർവഹിച്ചു.​വാർഡ് പ്രസിഡന്റ് കെ.ജി. വിജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.എ. അഷറഫ്, മൂക്കൻ കാഞ്ചന, സി.എസ്. രമണൻ, മിസിരിയ മുസ്താഖ് അലി, സി.വി. സുധീരൻ, കൊപ്പര ശൈലജ, സി.പി. പ്രദീപ്, അണ്ടത്തോട് മുസ്തഫ, കെ.എ. മുത്തു, ആലിൽ കൃഷ്ണദാസ് എന്നിവർ പരിപാടിയിൽ സംസാരിച്ചു. ഗാന്ധിജിയുടെ ആദർശങ്ങളും സന്ദേശങ്ങളും ഉയർത്തിപ്പിടിച്ചാണ് അനുസ്മരണ സംഗമം നടന്നത്.

Jan oushadi

Comments are closed.