mehandi banner desktop
Chavakkad online

ഗാന്ധിജയന്തി ദിനത്തിൽ ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

Ft

ചാവക്കാട്: ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ‘സ്വച്ഛതാ ഹി സേവ’ ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിൽ വിപുലമായ മാസ്സ് ക്ലീനിങ് സംഘടിപ്പിച്ചു. നഗരസഭയിലെ പ്രധാന വാണിജ്യ കേന്ദ്രമായ അരി മാർക്കറ്റും പരിസര പ്രദേശങ്ങളുമാണ് ജനപങ്കാളിത്തത്തോടെ ശുചീകരിച്ചത്.​ശുചീകരണ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ എ.എച്ച്. അക്ബർ നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എച്ച്. സലാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. യതീന്ദ്രദാസ്, കൗൺസിലർമാരായ വി.ജി. സഹദേവൻ, കെ.വി. സന്തോഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ (ഗ്രേഡ്-1) നിയാസ് കെ.എസ് സ്വാഗതവും കൗൺസിലർ പി.ഐ. വിശ്വംഭരൻ നന്ദിയും പറഞ്ഞു.​വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും സജീവ പങ്കാളിത്തം ശുചീകരണ യജ്ഞത്തെ ശ്രദ്ധേയമാക്കി. എം.ആർ.ആർ.എം സ്കൂളിലെ എൻ.എസ്.എസ്, സ്കൗട്ട് വിദ്യാർത്ഥികൾ, മണത്തല സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ, നഗരസഭാ കൗൺസിലർമാർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Jan oushadi

Comments are closed.