mehandi banner desktop
Chavakkad online

ചാവക്കാട് ബീച്ച് മഹിളാ കോൺഗ്രസ് ശുചിത്വ യജ്ഞം നടത്തി

Ft

ചാവക്കാട് : ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ചാവക്കാട് കടപ്പുറത്ത് ചപ്പ് ചവറുകളും മാലിന്യങ്ങളും നീക്കി ശുചിത്വ യജ്ഞം നടത്തി . ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസിന്റെ പ്രസിഡണ്ട് അനിത ശിവന്റെ അധ്യക്ഷതയിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും ആയ മിസിരിയ മുസ്താഖ് ബീച്ച് ശുചീകരണ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിയുംബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബൈദ പാലക്കൽ, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി യും മുൻ പഞ്ചായത്ത് മെമ്പർ ഷാലിമ സുബൈർ ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് സെക്രട്ടറി റുക്കിയ ഷൗക്കത്ത് , ഷീന ഷാജി എന്നിവർ നേതൃത്വം നൽകി.

Jan oushadi

Comments are closed.