ഗുരുവായൂർ ഷിർദി സായി ക്ഷേത്രത്തിൽ ഭണ്ഡാരം കവർന്ന പ്രതി പിടിയിൽ

ഗുരുവായൂർ: ഗുരുവായൂർ ഷിർദി സായി ക്ഷേത്രത്തിലെ ഭണ്ടാരം കവർന്ന കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ എടക്കഴിയൂർ പഞ്ചവടി സ്വദേശി പുതുവീട്ടിൽ ബാദിഷയെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടിയത്. ഇൻസ്പെക്ടർ ജയപ്രദീപ് കെ. ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.കഴിഞ്ഞ സെപ്റ്റംബർ 29-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന ഭണ്ടാരം പ്രതി മോഷ്ടിച്ചു കടത്തുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഊർജിതമായ തെരച്ചിൽ നടത്തുകയും, സംഭവം നടന്ന് 72 മണിക്കൂറിനകം പ്രതിയെ കണ്ടെത്തുകയുമായിരുന്നു.മറ്റൊരു മോഷണക്കേസിൽ ജയിൽശിക്ഷ അനുഭവിച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ പുറത്തിറങ്ങിയതെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ചാവക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




Comments are closed.