പാപ്പാളിയിൽ എൻ.എച്ച് 66 നടപ്പാലം: പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി

പാപ്പാളി: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി പാപ്പാളി നിവാസികൾ നേരിടുന്ന യാത്രാദുരിതത്തിന് പരിഹാരം കാണാൻ കാൽനടപ്പാലം വേണമെന്ന ആവശ്യവുമായി ‘പാപ്പാളി യാത്രാവകാശ സംരക്ഷണ സമിതി’ ഭാരവാഹികൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിനെ നേരിൽകണ്ട് നിവേദനം നൽകി.ദേശീയപാത മുറിച്ചുകടക്കുന്നതിന് വിദ്യാർഥികളും വയോധികരും ഉൾപ്പെടെയുള്ള പ്രദേശവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നടപ്പാല നിർമ്മാണത്തിനാവശ്യമായ സാങ്കേതിക പരിശോധനകളും ഫണ്ട് ലഭ്യതയും പരിശോധിച്ച് പദ്ധതി വേഗത്തിൽ യാഥാർത്ഥ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.സമിതി ചെയർമാൻ സക്കരിയ പൂക്കാട്ട്, വൈസ് ചെയർമാൻ എം.സി. ഗഫൂർ, എക്സിക്യൂട്ടീവ് അംഗം പി എം നവാസ് എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് മന്ത്രിയെ കണ്ട് നിവേദനം കൈമാറിയത്.




Comments are closed.