ചാവക്കാട് ഉപജില്ലാ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

ഗുരുവായൂർ: ചാവക്കാട് ഉപജില്ലാ കലോത്സവത്തിൻ്റെ ലോഗോ പ്രകാശിപ്പിച്ചു. തൈക്കാട് അപ്പു മാസ്റ്റർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വേദയാണ് ലോഗോ തയ്യാറാക്കിയത്. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ പ്രകാശനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ കെ . കെ . ജ്യോതിരാജ്, പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ വി .അനൂപ് , കൺവീനർ റോസിലിൻഡ് മാത്യു, ജനറൽ കൺവീനർ ജിതമോൾ പി. പുല്ലേലി ,രതി ജനാർദ്ദനൻ, ബിന്ദു അജിത് കുമാർ, ശോഭ ഹരി നാരായണൻ, എം. വി. ബിജു തുടങ്ങിയവർ പ്രസംഗിച്ചു. നവംബർ 10 മുതൽ 13 വരെ അപ്പു മാസ്റ്റർ സ്കൂളിലും സെയ്ൻ്റ് തെരാസസ് സ്കൂളിലുമായാണ് കലോത്സവം.




Comments are closed.