mehandi banner desktop
Chavakkad online

സർവ്വ കക്ഷി യോഗത്തിനിടെ നാട്ടിക ടോൾ പിരിവ് ജനങ്ങളോടുള്ള വെല്ലുവിളി എൻ വൈ എൽ

Ft

ചാവക്കാട് : തൃശൂർ നാട്ടിക ദേശീയ പാതയിലെ ടോൾ പിരിവ് സംബന്ധിച്ച സർവ്വ കക്ഷി യോഗത്തിനിടെ ടോൾ പിരിവ് തുടങ്ങിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാഷ്ണൽ യുത്ത് ലീഗ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി ഷറഫുദ്ദീൻ എടക്കഴിയൂർ. ടോൾ പിരിവ് നടത്തില്ലെന്ന് പൊതുമരാമത്ത് മന്ത്രിയുടെ ഉറപ്പ് വാഴ് വാക്കായെന്നും, നിർത്തിവെച്ച ടോൾ പിരിവ് പുനരാരംഭിച്ചത് അനീതി കാണെന്നും ഷറഫുദ്ധീൻ പറഞ്ഞു, യോഗത്തിനിടെ പിരിവിന് ഒത്താശ ചെയ്തത് രാഷ്ട്രീയപ്പാർട്ടികളെ അവഹേളിക്കലാണ്ദേശീയപാത, സർവീസ് റോഡ്, കാന നിർമ്മാണം തുടങ്ങിയവയുടെ നിർമ്മാണ പുരോഗതി ദേശീയപാത വിദഗ്ധ സമിതി വിലയിരുത്തണം, നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാവുന്നതുവരെ ടോൾ പിരിവ് നിർത്തിവെക്കാൻ സംസ്ഥാന സർക്കാരും ദേശീയപാത അതോറിറ്റിയും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Jan oushadi

Comments are closed.