
ചാവക്കാട്: തകർന്നടിഞ്ഞ ചേറ്റുവ ബൈപ്പാസ് റോഡ് പുനർനിർമ്മിച്ച് യാത്രാദുരിതം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗൺ ഉപരോധിച്ചു.

ചാവക്കാട് ഒറ്റത്തെങ്ങിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചാവക്കാട് സെന്ററിൽ റോഡ് ഉപരോധിച്ചുകൊണ്ട് സമാപിച്ചു. ഉപരോധത്തിന് ശേഷം ചേർന്ന പൊതുയോഗം എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് കെ.എച്ച്. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡന്റ് ജബ്ബാർ അണ്ടത്തോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സകരിയ പൂക്കാട്ട് സ്വാഗതം ആശംസിച്ചു. മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി ഷെഫീദ് ബ്ലാങ്ങാട്, മണ്ഡലം ട്രഷറർ സകീർ ഹുസൈൻ എന്നിവർ സംസാരിച്ചു.
മണ്ഡലത്തിലെ മുനിസിപ്പൽ – പഞ്ചായത്ത് ഭാരവാഹികളായ ദിലീപ് അത്താണി, ഹാരിസ് ബ്ലാങ്ങാട്, ഷഫീഖ് തൊട്ടാപ്പ്, സുബൈർ മന്നലാംകുന്ന്, അഷ്കർ ഖാദിരിയ, യങ് ഡെമോക്രാറ്റ്സ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി സകീർ ഹുസൈൻ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു സംസാരിച്ചു.



Comments are closed.