mehandi banner desktop
Chavakkad online

സ്കൂളുകളിൽ മൊബൈൽ ഫോണും ലിപ്സ്റ്റിക്കും വിലക്കി ബാലാവകാശ കമീഷൻ

Ft

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം, ലി​പ്സ്റ്റി​ക് ഉ​ൾ​പ്പെ​ടെ ആ​ഡം​ബ​ര സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗം എ​ന്നി​വ ക​ർ​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മീ​ഷ​ൻ. മു​ടി വെ​ട്ടു​ന്ന​ത് ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ സ്കൂ​ളി​ന്‍റെ അ​ച്ച​ട​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഇ​ത് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ അം​ഗം ഡോ. ​എ​ഫ്. വി​ൽ​സ​ൺ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. സ്കൂ​ളു​ക​ളി​ൽ മു​ടി നീ​ട്ടി വ​ള​ർ​ത്താ​നും സ്കി​ൻ ഫി​റ്റ് പാ​ന്‍റ്​​സ്​ ധ​രി​ക്കാ​നും ക​മ്മ​ൽ-​മോ​തി​രം തു​ട​ങ്ങി​യ​വ ധ​രി​ക്കാ​നും അ​നു​വ​ദി​ക്ക​ണ​മെ​ന്നും ബാ​ഗ് പ​രി​ശോ​ധ​ന​യും ഫോ​ൺ പി​ടി​ച്ചെ​ടു​ക്ക​ലും ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ചി​ല വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ക​മീ​ഷ​ന്‍റെ നി​ർ​ണാ​യ​ക ഉ​ത്ത​ര​വ്. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ ഫോ​ൺ ര​ക്ഷി​താ​ക്ക​ളു​ടെ അ​റി​വോ​ടെ കൊ​ണ്ടു​വ​ന്ന്​ സ്കൂ​ൾ സ​മ​യം ക​ഴി​യു​ന്ന​തു​വ​രെ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് സൂ​ക്ഷി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ണം. ല​ഹ​രി​വ​സ്തു​ക്ക​ളോ മ​റ്റ് അ​ന​ധി​കൃ​ത വ​സ്തു​ക്ക​ളോ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ, കു​ട്ടി​ക​ളു​ടെ അ​ന്ത​സ്സി​നും അ​ഭി​മാ​ന​ത്തി​നും കോ​ട്ടം വ​രാ​ത്ത രീ​തി​യി​ൽ അ​ധ്യാ​പ​ക​ർ​ക്ക് ബാ​ഗു​ക​ൾ പ​രി​ശോ​ധി​ക്കാം. മു​ടി വെ​ട്ടു​ന്ന​തും പ​രി​പാ​ലി​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച് സ്കൂ​ൾ​ത​ല​ത്തി​ൽ ഏ​കീ​കൃ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം. അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളു​ടെ പേ​രി​ൽ കു​ട്ടി​ക​ളെ ക്ലാ​സി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​ക​യോ അ​പ​മാ​നി​ക്കു​ക​യോ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യോ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശം നി​ഷേ​ധി​ക്കു​ക​യോ ചെ​യ്യ​രു​ത്. ശി​പാ​ർ​ശ​ക​ളി​ൽ മ​റു​പ​ടി ന​ൽ​കാ​ൻ സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം ന​ൽ​കി.

Jan oushadi

Comments are closed.