നട്ടിക പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്തിന്റെ 2026 ലെ കേരളോത്സവത്തിന് ഔദ്യോഗിക തുടക്കമായി. നാട്ടിക എസ്.എൻ. കോളേജ് ഗ്രൗണ്ടിൽ അത്‌ലറ്റിക്സ് മത്സരങ്ങളോടെയാണ് കേരളോത്സവത്തിന് തുടക്കം കുറിച്ചത്. വലപ്പാട് പോലീസ് എസ്.എച്ച്.ഒ. മൗഷമി സി.ആറും പഞ്ചായത്ത് പ്രസിഡന്റും തമ്മിൽ നടന്ന പഞ്ചഗുസ്തി മത്സരത്തോടുകൂടി പരിപാടിയുടെ ഉദ്ഘാടനം വേറിട്ടതായി മാറി.പഞ്ചായത്ത് പ്രസിഡന്റ് പി. വിനു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ. ഷൗക്കത്തലി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. സിദ്ദിഖ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന ഉണ്ണികൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബില പ്രസാദ്, മെമ്പർമാരായ സജിനി ഉണ്ണിയാരം പുരയ്ക്കൽ, പി.സി. മണികണ്ഠൻ, നിഷ ഉണ്ണികൃഷ്ണൻ, അംബിക ടീച്ചർ, സിന്ധു സിദ്ധപ്രസാദ്, ടി.സി. ഉണ്ണികൃഷ്ണൻ, കെ.കെ. സന്തോഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. സെക്രട്ടറി നിധിൻ സി.എൻ., പഞ്ചായത്ത് ഉദ്യോഗസ്ഥരായ പ്രജീഷ് ജനൻ, വിദ്യ ജി.ബി., സിന്ധു എ.എസ്., പിങ്ക് രാജു, കുമാരി സി.എ., ഷൈനി, രമ്യ കെ.ബി. തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.മത്സരങ്ങളുടെ ക്രമീകരണം:ഒക്ടോബർ 25 ഞായറാഴ്ച: കലാമത്സരങ്ങൾ പഞ്ചായത്ത് ഹാളിൽ നടക്കും.നവംബർ 7: ക്രിക്കറ്റ് മത്സരങ്ങൾ എസ്.എൻ. കോളേജ് ഗ്രൗണ്ടിൽ.നവംബർ 8: ഫുട്ബോൾ മത്സരങ്ങൾ എസ്.എൻ. കോളേജ് ഗ്രൗണ്ടിലും, അന്ന് ദിവസങ്ങളിൽ വൈകീട്ട് 6 മണി മുതൽ ഷട്ടിൽ മത്സരങ്ങൾ എസ്.ജെ. സ്റ്റേഡിയത്തിലും നടക്കും.നവംബർ 9: രാവിലെ 7 മണി മുതൽ നീന്തൽ മത്സരങ്ങൾ മണപ്പുറം അക്വാ കോർട്ടിൽ വെച്ച് നടക്കും.




Comments are closed.