mehandi banner desktop
Chavakkad online

കുഞ്ഞുണ്ണിമാഷുടെ വചനവുമായി അഭയം പാലിയേറ്റീവിന്റെ ‘വായനമൂല’ നാടിന് സമർപ്പിച്ചു

Ft

വടക്കേക്കാട്: “വായിച്ചാൽ വളരും, വായിച്ചില്ലെങ്കിൽ വളയും” എന്ന കുഞ്ഞുണ്ണി മാഷുടെ പ്രശസ്തമായ ആപ്തവാക്യത്തിന്റെ അർത്ഥവ്യാപ്തി ഉൾക്കൊണ്ട് അഭയം പാലിയേറ്റീവ് വടക്കേക്കാട് ‘വായനമൂല’ഒരുക്കി. ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണറും എഴുത്തുകാരനുമായ സുരേന്ദ്രൻ മങ്ങാട്ട് ഉദ്ഘാടനം നിർവഹിച്ചു. വായനമൂലക്ക് സുരേന്ദ്രൻ മങ്ങാട്ട് നൽകിയ അദ്ദേഹം എഴുതിയ പുസ്തകങ്ങൾ അഭയം പാലിയേറ്റീവിന്യൂ വേണ്ടി പുന്നയൂർക്കുളം സാഹിത്യസമിതി പ്രസിഡണ്ട് ഉമ്മർ അറക്കൽ സ്വീകരിച്ചു. അഭയം ട്രസ്റ്റ് ചെയർപേഴ്സൺ മൈമൂന ആമുഖപ്രഭാഷണം നടത്തി. കുന്നംകുളം റോട്ടറി ക്ലബ്ബിന്റെ ഉപഹാരമായി രോഗികൾക്കുള്ള ശയ്യോപകരണങ്ങളും പുസ്തകങ്ങളും റോട്ടറി ഭാരവാഹികളായ ഷാജി, പി.കെ. മുഹമ്മദ് എന്നിവർ ചേർന്ന് അഭയം വളണ്ടിയർമാർക്ക് കൈമാറി. റൊട്ടേറിയന്മാരായ മുകേഷ്, രാജേഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.തുടർന്ന്, തിരുവളയന്നൂർ എൻ.എസ്.എസ്. വിദ്യാർത്ഥികൾക്കായി “ജീവിതമാണ് ലഹരി” എന്ന വിഷയത്തിൽ തൂഫാൻ പ്രോഗ്രാമിന്റെ പഠനക്ലാസ് നടന്നു. പ്രിൻസിപ്പാൾ ഷീന ജോർജ് നേതൃത്വം നൽകി. സൈക്കോളജിസ്റ്റ് ഹസനുൽ ബന്ന ക്ലാസുകൾ നയിച്ചു.അഭയത്തിന്റെ സജീവ വളണ്ടിയർമാരായ മുഹമ്മദ് ഹനീഫ, സൈബുന്നിസ, സൈനബക്കർ, ഉസ്മാൻ ചന്ദനത്ത്, സുബൈദ, ആയിഷ, റസീന, നഫീസ അമ്മുണ്ണി, സിസ്റ്റർ ഫരിത എന്നിവർക്കുള്ള ട്രോഫികൾ എ.സി.പി. സുരേന്ദ്രൻ മങ്ങാട്ട് വിതരണം ചെയ്തു.റഹീം വീട്ടിപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ.സി.എ. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ജയപ്രസാദ്, വടക്കേക്കാട് സ്റ്റേഷൻ എസ്.എച്ച്.ഒ. ശരത് സോമൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരായ അബ്ദുൽ പുന്നയൂർക്കുളം, ദിവാകരൻ പനന്തറ എന്നിവർ ആശംസകൾ നേർന്നു. ശരീഫ് തെക്കേ കൊമ്പത്ത് സ്വാഗതവും സലാഹുദ്ദീൻ നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.