mehandi banner desktop
Chavakkad online

അണ്ടത്തോട്, കടപ്പുറം കടൽഭിത്തി ഉൾപ്പെടെ ഗുരുവായൂർ മണ്ഡലത്തിലെ വിവിധ ജലവിഭവ വികസന പദ്ധതികൾക്ക് അംഗീകാരം

Ft

തിരുവനന്തപുരം: ഗുരുവായൂർ മണ്ഡലത്തിലെ വിവിധ ജലവിഭവ വികസന പ്രവർത്തികൾ സംബന്ധിച്ച് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾ. എൻ കെ അക്ബർ എം.എൽ.എ ഉന്നയിച്ച വിവിധ ആവശ്യങ്ങൾക്ക് മന്ത്രി യോഗത്തിൽ തത്ത്വത്തിൽ അംഗീകാരം നൽകി.​മണ്ഡലത്തിലെ തീരദേശ സംരക്ഷണത്തിനും വെള്ളപ്പൊക്ക നിവാരണത്തിനുമായി എടുത്ത പ്രധാന തീരുമാനങ്ങൾ താഴെ പറയുന്നവയാണ്:​കടൽക്ഷോഭ പ്രതിരോധത്തിന് ടെട്രോപാഡ് (ADB പദ്ധതി): അണ്ടത്തോട് പെരിയമ്പലം ഭാഗത്തെ രൂക്ഷമായ കടൽക്ഷോഭം തടയുന്നതിനായി 700 മീറ്റർ ദൂരത്തിൽ ടെട്രോപാഡ് ഉപയോഗിച്ച് കടൽഭിത്തി നിർമിക്കുന്ന പ്രവർത്തി ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (ADB) പദ്ധതിയിലേക്ക് ശുപാർശ ചെയ്യാൻ യോഗം തീരുമാനിച്ചു.​റിവർഗേജ് സംവിധാനം: ചേറ്റുവ പുഴയിലെ ജലനിരപ്പ് കൃത്യമായി കണക്കാക്കുന്നതിനും വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ലഭ്യമാക്കുന്നതിനുമായി റിവർഗേജ് സംവിധാനം നടപ്പിലാക്കണമെന്ന എം.എൽ.എയുടെ ആവശ്യം മന്ത്രി അംഗീകരിച്ചു.​ലോകബാങ്ക് പദ്ധതി: കടപ്പുറം പഞ്ചായത്തിൽ പുതിയ കടൽഭിത്തി നിർമിക്കുന്നതിനുള്ള സമഗ്ര പ്രൊപ്പോസൽ ലോകബാങ്ക് പദ്ധതിയുടെ ധനസഹായത്തിനായി നൽകിയതായി മന്ത്രി യോഗത്തെ അറിയിച്ചു.​ചക്കംകണ്ടം സ്ലൂയിസ് നിർമാണം: സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ചക്കംകണ്ടം സ്ലൂയിസ് നിർമാണ പ്രവർത്തിക്ക് എത്രയും വേഗം ഭരണാനുമതി നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.​ഉന്നതതല യോഗത്തിൽ ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയർമാർ, സൂപ്രണ്ടിംഗ് എഞ്ചിനീയർമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, അസിസ്റ്റന്റ് എഞ്ചിനീയർമാർ തുടങ്ങി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.

Jan oushadi

Comments are closed.