ചാവക്കാട് ഉപജില്ലാ കായിക-ശാസ്ത്രമേള: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ ‘വിജയാരവം’ റാലി സംഘടിപ്പിച്ചു

പുന്നയൂർ: ചാവക്കാട് ഉപജില്ലാ കായികമേളയിലും ശാസ്ത്രമേളയിലും മികച്ച വിജയം നേടി ചരിത്രനേട്ടം കുറിച്ച മന്ദലാംകുന്ന് ജി.എഫ്.യു.പി. സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് “വിജയാരവം” റാലി സംഘടിപ്പിച്ചു. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസ്ല റഹീം റാലി ഫ്ലാഗ് ഓഫ് ചെയ്തു.

ശാസ്ത്രമേളയിൽ 238 പോയിന്റ് നേടി ഗവണ്മെന്റ് യു. പി സ്കൂളുകളിൽ ഒന്നാം സ്ഥാനവും, മാത്സ് യു. പി വിഭാഗത്തിൽ ഓവറോൾ കിരീടവും സ്കൂൾ സ്വന്തമാക്കി. കായികമേളയിൽ 4 സ്വർണ്ണം, 7 വെള്ളി, 6 വെങ്കലം എന്നിവയോടെ ഗവൺമെന്റ് സ്കൂളുകളിൽ ഒന്നാം സ്ഥാനവും, വോളിബോൾ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പ് പട്ടവും നേടി ചരിത്രത്തിലെ മികച്ച വിജയമാണ് വിദ്യാലയം കൈവരിച്ചത്.
ബദർപള്ളി സെന്ററിൽ നിന്നും സ്കൂൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച വിജയാഘോഷ റാലിക്ക് നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് വഴിനീളെ വിവിധ അനുമോദനങ്ങളും സ്വീകരണങ്ങളും നൽകി. റാലി തുടർന്ന് സ്കൂൾ വളപ്പിൽ സമാപിച്ചു.
ചടങ്ങിൽ പഞ്ചായത്ത് വിദ്യാഭ്യാസം-ആരോഗ്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുബീന സലിം, വാർഡ് മെമ്പർ ടി.എ. അയിഷ, പഞ്ചായത്ത് അംഗം സലീം കുന്നമ്പത്ത്, എസ്.എം.സി ചെയർമാൻ യൂസഫ് തണ്ണിതുറക്കൽ, പ്രധാന അധ്യാപിക സുനിത മേപ്പുറത്ത്, എം.പി.ടി.എ പ്രസിഡന്റ് ജിസ്ന ലെത്തീഫ്, പി.ടി.എ വൈസ് പ്രസിഡന്റ് സബീഹ, എസ്.എം.സി വൈസ് ചെയർപേഴ്സൺ സെറീന സിറാജ് എന്നിവർ സംസാരിച്ചു.
എക്സിക്യൂട്ടീവ് അംഗങ്ങളായ വി.എച്ച്. റബിയത്ത്, ഷാമില റൗഫ്, ഹസ്ന ഷെബിൻ, ജൂബീന ആരിഫ്, അധ്യാപകരായ സിൻസി, റഫീൽ, മുഹമ്മദ് സിനാൻ, ഷബരീഷ്, ബിന്ദുമോൾ, ഗോപിക, നജ്മുന്നീസ, ഹരീഷ്, ആതിര, ജുന, അമ്പിളി, മുഹ്സിന, ഷീന തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.



Comments are closed.