‘സുരക്ഷിത് ബച്പൻ’ ക്യാമ്പയിൻ; ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ചാവക്കാട്: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും കുട്ടികളുടെ അവകാശങ്ങളെയും സുരക്ഷയെയും കുറിച്ച് വിദ്യാർഥികളിൽ അവബോധം വളർത്തുന്നതിനുമായി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ‘സുരക്ഷിത് ബച്പൻ’ (Surakshit Bachpan) ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് രാജാ സീനിയർ സെക്കൻഡറി സ്കൂളിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി തൃശ്ശൂരും ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം ഉറപ്പാക്കുന്ന പോക്സോ (POCSO) നിയമം 2012 സംബന്ധിച്ച് വിദ്യാർഥികൾക്ക് അവബോധം നൽകുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. സ്കൂൾ ക്യാമ്പസിൽ നടന്ന പരിപാടിയിൽ ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് സാരിക സത്യൻ വി ഉദ്ഘാടനം ചെയ്തു മജിസ്ട്രേറ്റ് ട്രെയിനി അഞ്ജന രാജേഷ് ആശംസകൾ അറിയിച്ചു ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിലെ പാനൽ അഭിഭാഷക അഡ്വ. അനീഷ ശങ്കർ ബോധവത്കരണ ക്ലാസ് നയിച്ചുപ്രിസിപ്പാൾ K.A ഷമീംബാവഅധ്വഷത വഹിച്ചുസ്ക്കൂൾ ലീഡർമറിയം ഫാരിസ് സ്വാഗതവുംഅധ്വാപിക തഹസിൻ ഹാഷിംനന്ദിയും പറഞ്ഞു




Comments are closed.