ട്രെൻഡ്സിനു ഒപ്പം പോകാം – എയ്ഡ്‌സിനു ഒപ്പം പോകേണ്ട

ചാവക്കാട്: കേരള എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റിയും കേരള എൻ എസ് എസും സംയുക്തമായി സംഘടിപ്പിക്കുന്ന എയ്ഡ്‌സ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഒരുമനയൂർ ഇസ്ലാമിക് വി എച് എസ് എസ് എൻ എസ് എസ് വോളന്റീർസ് ചാവക്കാട് ബീച്ചിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ചാവക്കാട് നഗര സഭ വൈസ് ചെയർ പേഴ്സൺ ബിൻസി സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് നിഷാദ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഹിബ മിൻഷാദ് ആശംസകൾ നേർന്നു. അധ്യാപകരായ ബ്ലെസി ജോബ്, വോളന്റീർസ് എന്നിവർ നേതൃത്വം നൽകി. അധ്യാപിക ചിന്നു നന്ദി പ്രകാശിപ്പിച്ചു.




Comments are closed.