അപകടാവസ്ഥയിലായ ചക്കംകണ്ടം പാലം പുനർനിർമാണം വേഗത്തിലാക്കണം – ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

ചാവക്കാട്: ചാവക്കാട് നഗരസഭയെയും ഗുരുവായൂർ നഗരസഭയെയും ബന്ധിപ്പിക്കുന്ന ചക്കംകണ്ടം ഉപ്പുവെള്ള പ്രതിരോധ ഷട്ടർ കം ബ്രിഡ്ജിന്റെ പുനർനിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകി.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. എച്ച്. റഷീദിന്റെ സാനിദ്ധ്യത്തിൽ ചാവക്കാട് നഗരസഭ 13-ാം വാർഡ് കൗൺസിലർ ആരിഫ് പാലയൂരാണ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.
ദിനംപ്രതി നിരവധി വാഹനങ്ങളും സ്കൂൾ കുട്ടികളുമായി പോകുന്ന വാഹനങ്ങളും കടന്നുപോകുന്ന പാലത്തിന്റെ കോൺക്രീറ്റ് അടർന്നുമാറി കമ്പികൾ പുറത്തുകാണുന്ന നിലയിൽ അതീവ അപകടാവസ്ഥയിലാണ്



Comments are closed.