mehandi banner desktop
Chavakkad online

നെയ്‌തൽ 2026 : ചാവക്കാട്ടെ സാംസ്‌കാരികോത്‌സവത്തിന് തുടക്കമായി

Ft

ചാവക്കാട്: ഐക്യകേരളത്തിന്റെ ഏഴു ദശാബ്ദങ്ങളുടെ ചരിത്രവും അനുഭവങ്ങളും അഭിലാഷങ്ങളും ചർച്ചചെയ്ത് ചാവക്കാട് ഖരാന സംഘടിപ്പിക്കുന്ന ത്രിദിന സാംസ്കാരികോത്സവം ‘നെയ്തൽ 2026’ന് കൊടിയേറി. നെയ്‌തലിൻ്റെ ആരംഭം പതാക ഉയർത്തി കൊണ്ട് എഴുത്തുകാരൻ കെ. എ. മോഹൻദാസ് നിർവഹിച്ചു. തുടർന്ന് പുസ്‌തകാത്‌സവത്തിൻ്റെ ഉദ്ഘാടനം കവി സി. രാവുണ്ണിയും, ചിത്രരചനാ ശിബിരത്തിൻ്റെ ഉദ്ഘാടനം നടൻ വി. കെ. ശ്രീരാമനും നിർവഹിച്ചു. കവി റഫീക്ക് അഹമ്മദ് മുഖ്യാതിഥിയായി. കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് ഉൾപ്പെടെ അമ്പതോളം പേർ പങ്കെടുത്ത ചിത്രരചനാ ശിബിരം ശ്രദ്ധേയമായി.

Jan oushadi

സാംസ്കാരിക സമ്മേളനം കേരള കലാമണ്ഡലം വൈസ് ചാൻസിലർ ബി അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ. കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാവക്കാട് നഗരസഭാ ചെയർമാൻ എ. എച്ച്. അക്ബർ, കെ. എ. മോഹൻദാസ്, കവി റഫീഖ് അഹമ്മദ്, എം അബ്ദുൾ കബീർ, അബ്ദുൽ മജീദ്, വി ബി അജിത് രാജ്, ജനറൽ കൺവീനർ കെ വി രവീന്ദ്രൻ, സെക്രട്ടറി ടി സി കോയ, ട്രഷറർ പി കെ അൻവർ എന്നിവർ പങ്കെടുത്തു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രൊഫസർ ഡോ. എം. സി. അബ്ദുൾ നാസർ ‘കേരളീയതയുടെ അർത്ഥാന്തരങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കേരളീയതയുടെ ചരിത്രപരവും സാമൂഹികവും സാംസ്കാരികവുമായ തലങ്ങളെ വിശകലനം ചെയ്ത പ്രഭാഷണം ശ്രദ്ധേയമായി.

തുടർന്ന് കൃഷ്ണ റാം ജ്യോതിദാസും അനീഷ് ആനന്ദും അവതരിപ്പിച്ച അഷ്ടപദി കച്ചേരി അരങ്ങേറി, ബ്രഹ്മാനന്ദൻ, എ. എം. രാജ സ്മൃതിലയത്തിന്റെ ഭാഗമായി നിധീഷ് കാർത്തിക്കും പാർവതി അനീഷും അവതരിപ്പിക്കുന്ന ഗാനസന്ധ്യയും ഉണ്ടാകും. ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ചാവക്കാട് നഗരസഭാ ചത്വരത്തിലാണ് നെയ്തൽ 2026 സാംസ്കാരികോത്സവം നടക്കുന്നത്. കവിസമ്മേളനം, വിദ്യാർത്ഥികൾക്കായുള്ള പ്രശ്നോത്തരി, പ്രഭാഷണങ്ങൾ, രംഗകലാവതരണങ്ങൾ, സംഗീതപരിപാടികൾ എന്നിവയും സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നടക്കും.

Comments are closed.