mehandi banner desktop
Chavakkad online

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ‘ന്യൂട്രി സ്റ്റാർട്ട്’ തുടക്കം കുറിച്ചു

Ft

പുന്നയൂർ:-മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ പ്രഭാത ഭക്ഷണം പരിപാടി ‘ന്യൂട്രി സ്റ്റാർട്ട്’ പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റസ്ല റഹീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അബ്ദുൽ സലീം കുന്നമ്പത്ത് അധ്യക്ഷത വഹിച്ചു. പുന്നയൂർ പഞ്ചായത്ത്, സ്കൂളുകളിൽ നൽകുന്ന പ്രഭാത ഭക്ഷണം പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനമാണ് നടന്നത്.എം.പി.ടി.എ പ്രസിഡന്റ് ജിസ്ന ലെത്തീഫ്,പി.ടി.എ വൈസ് പ്രസിഡന്റ് സബീഹ,എസ്.എം.സി വൈസ് ചെയർപേഴ്സൺ സെറീന സിറാജ് എന്നിവർ സംസാരിച്ചു.പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും സ്റ്റാഫ് പ്രതിനിധി സിൻസി ടീച്ചർ നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.