പ്രയാസങ്ങളും വേദനകളും അനുഭവിക്കുന്നവർക്ക്, ആശ്വാസം ലഭിക്കുന്നുവെന്നതാണ് യഥാർത്ഥ പുരോഗമനം ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സേവിയർ

ചാവക്കാട്: പ്രയാസങ്ങളും വേദനകളും അനുഭവിക്കുന്നവർക്ക്, എത്രത്തോളം ആശ്വാസം ലഭിക്കുന്നുവെന്നതാണ് ഒരു നാടിൻ്റെ പുരോഗമനത്തെ തിരിച്ചറിയുന്ന വസ്തുതകളെന്ന്, ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സേവിയർ. കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ചവൃക്ക രോഗികൾക്ക് വേണ്ടിയുള്ള സാന്ത്വന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൺസോൾ ആക്ടിങ്ങ് പ്രസിഡണ്ട് ഹക്കീം ഇമ്പാർക്ക് അദ്ധ്യക്ഷത വഹിച്ചു. ഹൈമ ഹോം ഡക്കർ മാനേജിംഗ് ഡയറക്ടർ കെ. എം. അജിത് മുഖ്യ പ്രഭാഷണം നിർവഹിച്ചു.കൺസോൾ ഗ്ലോബൽ കോർഡിനേറ്റർ ജമാൽ താരത്ത്ട്ര, സ്റ്റിമാരായ അബ്ദു, സി എം ജനീഷ്, ഓഫീസ് സ്റ്റാഫ് അംഗങ്ങളായ ഫബിജ, സൈനബ, സൌജത് എന്നിവർ നേതൃത്വം നൽകി.ജനറൽ സെക്രട്ടറി എം. കെ. നൌഷാദലി സ്വാഗതവും, ട്രഷറർ കെ. ഷംസുദ്ധീൻ നന്ദിയും പറഞ്ഞു.




Comments are closed.