മാരിടൈം ഭേദഗതി ബിൽ: സിഐടിയു പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

ചാവക്കാട്: കേരള നിയമസഭയിൽ പാസാക്കിയ മത്സ്യമേഖലയെ തകർക്കുന്ന മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) പുത്തൻ കടപ്പുറം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബില്ല് കത്തിക്കലും പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.പ്രതിഷേധ പൊതുയോഗം സിപിഐഎം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം എം.ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗവും തീരദേശാവകാശങ്ങളും തകർത്തുകൊണ്ട് കോർപ്പറേറ്റുകളെ സഹായിക്കുന്ന നയമാണ് ബില്ലിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.ചെങ്ങോട്ട നഗറിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പുത്തൻ കടപ്പുറം സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ പി.എ. സൈദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ടി.എം. ഹനീഫ, പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.എ. ബഷീർ, പി.എ. മോഹനൻ, തയ്യിൽ മുസ്തഫ എന്നിവർ സംസാരിച്ചു.




Comments are closed.