mehandi banner desktop
Chavakkad online

റേഷൻ വിതരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ മാർച്ചും ധർണ്ണയും

Ft

ചാവക്കാട്: റേഷൻ വിതരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ എ.കെ.ആർ.ആർ.ഡി.എ ചാവക്കാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു.  വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ബാബു ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് പി.കെ. സത്യൻ അധ്യക്ഷത വഹിച്ചു. താലൂക്ക് വൈസ് പ്രസിഡന്റുമാരായ കെ.ഡി. വീരമണി, എ. സോമസുന്ദരൻ, താലൂക്ക് ഭാരവാഹികളായ ഉമ്മർ മുക്കണ്ടത്ത്, ട്രഷറർ വി.കെ. ജോണി എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി സി.വി. രാജീവ് നന്ദി പറഞ്ഞു.

Jan oushadi

Comments are closed.