mehandi banner desktop
Chavakkad online

ചാവക്കാട് നഗരസഭയിൽ ‘ഐ സി 100 ചലഞ്ച്’ ശുചീകരണ പദ്ധതിക്ക് തുടക്കമായി

Ft

ചാവക്കാട്: തദ്ദേശ സ്വയംഭരണ വകുപ്പ്,  കെ.എസ്.ഡബ്ല്യു.എം.പി, ശുചിത്വ മിഷൻ, നിർമ്മലം പദ്ധതി എന്നിവയുടെ സംയുക്ത സഹകരണത്തോടെ ചാവക്കാട് നഗരസഭ സംഘടിപ്പിക്കുന്ന ഐ സി 100 ചാലഞ്ച് കെയർ, ക്ലീൻ, കമ്മിറ്റ് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനവും നഗരസഭാതല ശുചീകരണ പ്രവർത്തനങ്ങളും ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ എ. എച്ച്. അക്ബർ നിർവ്വഹിച്ചു. ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്‌സൺ ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ചു.നഗരസഭയിലെ 33 വാർഡുകളിലും ശുചീകരണത്തിനായി പ്രത്യേക പോയിന്റുകൾ കണ്ടെത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും, ഇവ തുടർന്നും കൃത്യമായി പരിപാലിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. എച്ച്. സലാം സ്വാഗതം ആശംസിച്ചു. ക്ലീൻ സിറ്റി മാനേജർ ഷമീർ എം. നന്ദി രേഖപ്പെടുത്തി.വാർഡ് കൗൺസിലർമാരായ പി. ഐ. വിശ്വംഭരൻ, കെ. റീന, ശൈലജ വാസുദേവൻ, വി. ജി. സഹദേവൻ, മറ്റ് കൗൺസിലർമാർ, നഗരസഭ ഹെൽത്ത് വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Jan oushadi

Comments are closed.