mehandi banner desktop
Chavakkad online

‘കേരളീയനും കുട്ട്യോളും’ വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കേരളപ്പിറവി ആഘോഷം 

Ft

വെളിയങ്കോട്: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ‘കേരളീയനും കുട്ട്യോളും’ പരിപാടി ശ്രദ്ധേയമായി. കേരളപ്പിറവി ദിനത്തിൽ ജനിച്ച ടി.പി. കേരളീയനുമായി വിദ്യാർത്ഥികൾ സംവദിച്ചു. നാടിന്റെ തനിമയും പരമ്പരാഗത സംസ്കാരവും ഉണർത്തുന്ന ഓർമ്മകൾ പങ്കുവെച്ചായിരുന്നു കേരളപ്പിറവി ദിനാഘോഷം. പിടിഎ പ്രസിഡന്റ് ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ ടി. ഗിരിവാസൻ, അംഗം സലീം, എച്ച്.എം. ഇൻചാർജ് കെ. ജയശ്രീ, അധ്യാപകരായ ജോസഫ് ആന്റണി, രാഖില പിടിഎ, എസ്എംസി, എംപിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Jan oushadi

Comments are closed.