ചാവക്കാട് എം ആർ സ്കൂളിൽ ഒ.എസ്.എയുടെ നേതൃത്വത്തിൽ ബാന്റ് സെറ്റ് ഇൻസ്ട്രുമെന്റുകൾ സമർപ്പിച്ചു

ചാവക്കാട്: എം. ആർ. ആർ. എം. എച്ച്. എസ്. എസ്. സ്കൂളിലെ ബാന്റ് സെറ്റ് ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി, സ്കൂൾ ഒ.എസ്.എയുടെ (OSA) വിവിധ ബാച്ചുകളുടെ സഹായത്തോടെ ഒരു ലക്ഷത്തോളം രൂപ ചെലവിൽ പുതിയ ബാന്റ് സെറ്റ് ഇൻസ്ട്രുമെന്റുകൾ സമർപ്പിച്ചു.സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ആതിര ടീച്ചറുടെ പ്രാർത്ഥനയോടെ തുടക്കമായി. ഒ.എസ്.എ. വൈസ് പ്രസിഡന്റ് ആർ.വി.എം. ബശീർ മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഒ.എസ്.എ. പ്രസിഡന്റ് ഡോ. പി.വി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ജനറൽ സെക്രട്ടറി ആർ. അബു, ട്രഷറർ എൻ.വി. മധു, ഹെഡ്മാസ്റ്റർ സുനീഷ് കെ. തോമസ്, പി.സി. ശ്രീജ, ഐ.പി. രാമചന്ദ്രൻ, ആനന്ദൻ, സുധീർബാബു, ശബീർ ശോഭ, ഹക്കീം ഇമ്പാർക്ക്, സി.എം. ലിമി, പി.വി. ആതിര എന്നിവർ സംസാരിച്ചു. ഒ.എസ്.എ. ഭാരവാഹികൾ ബാന്റ് സെറ്റ് ഇൻസ്ട്രുമെന്റുകൾ കൈമാറിയത് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി.




Comments are closed.