mehandi banner desktop
Chavakkad online

തിരുവത്ര പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യുപി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു

Ft

തിരുവത്ര: പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിലെ പുതിയ ഡിജിറ്റൽ സ്ക്വയർ ക്ലാസ്സ് മുറിയുടെയും ജൂനിയർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും ഉദ്ഘാടനം എൻ. കെ. അക്ബർ എം.എൽ.എ നിർവ്വഹിച്ചു.​ചാവക്കാട് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ – കലാകായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. രഞ്ജിത്ത്കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബി.പി.സി സി. സഫിയ പദ്ധതി വിശദീകരണം നടത്തി. വാർഡ് കൗൺസിലർ അഭിനി ശിവജി, പി.ടി.എ പ്രസിഡന്റ് വി. എസ്. ഹാഷിം, എസ്.എം.സി ചെയർപേഴ്സൺ സി. എ. അബീന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി. കെ. റംല ബീവി സ്വാഗതവും എം. കെ. സലീം നന്ദിയും രേഖപ്പെടുത്തി.​സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിലെ 1 മുതൽ 7 വരെയുള്ള ക്ലാസുകളിൽ ഡിജിറ്റൽ പഠനം മെച്ചപ്പെടുത്തുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് ‘ഡിജിറ്റൽ സ്ക്വയർ’. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികളിൽ ഗെയിമുകളിലൂടെയുള്ള പഠനം (Gamified Learning), ഡിജിറ്റൽ സാക്ഷരത, സർഗാത്മകത, സ്വയംപഠനശേഷി, കമ്പ്യൂട്ടേഷണൽ ചിന്ത എന്നിവ ചെറുപ്പത്തിൽ തന്നെ വികസിപ്പിച്ചെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.​പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ (FOSS) അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ജി കോംപ്രിസ് (GCompris) എഡ്യൂടൈൻമെന്റ് സ്യൂട്ട്, ഇ-ക്യൂബ് (e-Cube) ലാംഗ്വേജ് ലാബ്, ചിത്രരചനയ്ക്കായി കളർപെയിന്റ്, ക്രിറ്റ, സംഗീത പഠനത്തിന് മ്യൂസ്സ്കോർ, താളം എന്നീ സോഫ്റ്റ്‌വെയറുകളും പദ്ധതിയിലുണ്ട്. കൂടാതെ, പ്രൈമറി തലത്തിൽ തന്നെ ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിംഗ്, കോമിക്സ് (AVGC) എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന രീതിയിലാണ് ഡിജിറ്റൽ സ്ക്വയർ സജ്ജമാക്കിയിരിക്കുന്നത്.

Jan oushadi

Comments are closed.