പഞ്ചവടി വാ കടപ്പുറം വേല നാളെ

പുന്നയൂർ : എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിലെ അമാവാസി ഉത്സവം ഞായറാഴ്ച ആഘോഷിക്കും. ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയ ക്ഷേത്ര ഗോപുരത്തിന്റെയും തെക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിയുടെ ബഹുനില പന്തലിന്റെയും ദീപാലങ്കാരം സ്വിച്ച് ഓണ്‍ ശനിയാഴ്ച വൈകീട്ട് നടന്നു. ഞായറാഴ്ച രാവിലെ 8.30-ന് ക്ഷേത്രം കമ്മിറ്റിയുടെ എഴുന്നളളിപ്പ് അവിയൂര്‍ ചക്കനാത്ത് ഖളൂരിക ദേവീ ക്ഷേത്രത്തില്‍നിന്നും ഉച്ചതിരിഞ്ഞ് മൂന്നിനുള്ള എഴുന്നള്ളിപ്പ് പഞ്ചവടി സെന്ററില്‍നിന്നും ആരംഭിക്കും. ക്ഷേത്രം കമ്മിറ്റിക്കായി ഗജരാജന്‍ ചിറക്കല്‍ കാളിദാസന്‍ തിടമ്പേറ്റും. ക്ഷേത്ര കമ്മിറ്റിയുടെ എഴുന്നള്ളിപ്പും വടക്കുഭാഗം, തെക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റികളുടെ എഴുന്നള്ളിപ്പുകളും വൈകീട്ട് 6.30-ന് ക്ഷേത്രത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടത്തും. കൂട്ടിയെഴുന്നള്ളിപ്പില്‍ ഏഴ് ആനകളും കാവടികളും വിവിധ കലാരൂപങ്ങളും അണിനിരക്കും. ഉത്സവാഘോഷത്തിന്റെ ഭാഗമായി രാത്രി പത്തിന് നാടകാവതരണം ഉണ്ടാവും. ക്ഷേത്രത്തിലെ തുലാമാസ വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണചടങ്ങുകള്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ പഞ്ചവടി വാകടപ്പുറത്ത് നടക്കും.




Comments are closed.