mehandi banner desktop
Chavakkad online

11 വർഷം 11കിരീടങ്ങൾ: ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ  ആധിപത്യം നിലനിർത്തി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ്

Ft

ഗുരുവായൂർ : 577 പോയിന്റ് നേടി ഓവറോൾ കിരീടം മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് സ്വന്തമാക്കി.

Jan oushadi

450 പോയിന്റ് നേടി ചാവക്കാട് എം ആർ ആർ എം എച്ച് എസ് എസ് ഫസ്റ്റ് റണ്ണറപ്പായി.   

442 പോയിന്റോടെ 2nd റണ്ണറപ്പായി ഗുരുവായൂർ ശ്രീകൃഷ്ണ എച്ച് എസ്  എസ്.

നാലാം സ്ഥാനത്ത്  427 പോയിന്റോടെ വി ആർ അപ്പു മെമ്മോറിയൽ എച്ച് എസ് എസ്.

409 പോയിന്റ് നേടി തിരുവളയന്നൂർ എച്ച് എസ് അഞ്ചാം സ്ഥാനത്തെത്തി.

അറബിക് കലോത്സവം:   95 പോയിന്റ് നേടി മണത്തല ഗവ ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ കിരീടം നേടി. 93 പോയിന്റ് നേടി റഹ്മത്ത്  ഇംഗ്ലീഷ് സ്കൂൾ തൊഴിയൂർ ഫസ്റ്റ് റണ്ണർഅപ് ആയി. 91 പോയിന്റ് നേടി കടിക്കാട് ഗവ. എച്ച് എസ് 2nd റണ്ണർഅപ് ആയി.  

സംസ്കൃതോത്സവം : 88 പോയിന്റ് നേടിയ   ഗുരുവായൂർ ശ്രീകൃഷ്ണ എച്ച് എസും , എം ആർ ആർ എം ചാവക്കാടും ഓവറോൾ പങ്കിട്ടു. രണ്ടാം സ്ഥാനത്ത് 75 പോയിന്റോടെ  എൽ എഫ് സി ജി എച്ച് എസ്.

എച്ച് എസ് എസ്  ജനറിലിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ 256 പോയിന്റോടെ മുന്നിലെത്തി. 254 പോയിന്റോടെ തൊട്ട് പിന്നിൽ എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ.

210 പോയിന്റോടെ എം ആർ ആർ എം സ്കൂൾ ചാവക്കാട് മൂന്നാം സ്ഥാനത്തെത്തി.

എൽ പി വിഭാഗം ജനറലിൽ 65 പോയിന്റ് നേടിയ എൽ എഫ് എൽ പി സ്കൂൾ മമ്മിയൂരും, സെന്റ് തെരാസ് ബ്രഹ്മകുളവും ഒന്നാം സ്ഥാനം പങ്കിട്ടു.

രണ്ടാം സ്ഥാനത്ത് 63 പോയിന്റ് നേടി ബിസി എൽ പി കോട്ടപ്പടി. സെന്റ് സെബാസ്റ്റ്യൻ ചിറ്റട്ടുകാരക്ക് മൂന്നാം സ്ഥാനം.

സമാപന സമ്മേളനം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗാന രചയിതാവ് മോഹൻ സിതാര മുഖ്യാതിഥിയായി. ഗുരുവായൂർ നഗരസഭ ചെയർമാൻ സുനിത അരവിന്ദൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ കെ ഷിബു, ഗുരുവായൂർ എ സി പി സുരേന്ദ്രൻ മങ്ങാട്ട്, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ ബിൻസി സന്തോഷ്‌ എന്നിവർ വിശിഷ്ടാതിഥികളായി.

ജനറൽ കൺവീനർ ജിത പി പുല്ലേരി സ്വാഗതവും പ്രോഗ്രാം കൺവീനർ ഇ ലിജോ ജോർജ് നന്ദിയും പറഞ്ഞു.

Comments are closed.