mehandi banner desktop
Chavakkad online

എം ഒ ജോൺ അനുസ്മരണം സംഘടിപ്പിച്ചു

Ft

പുന്നയൂർക്കുളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന എം.ഒ. ജോണിന്റെ 26-ാം ചരമവാർഷികത്തോടനുബന്ധിച്ച് പുന്നയൂർക്കുളം മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.​ ആൽത്തറ സെന്ററിലെ വ്യാപാരഭവന് സമീപം നടന്ന ചടങ്ങ് ഏകോപന സമിതി ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.വി. ജോസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി ഐ.കെ. സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു. ട്രഷറർ വി.കെ. അബ്ദുൾ ഷുക്കൂർ, ജില്ലാ കൗൺസിലർ വി.എം. മുസ്തഫ, എക്സിക്യൂട്ടീവ് അംഗം ശ്രീനിവാസൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് എം.ഒ. ജോണിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

Jan oushadi

Comments are closed.