mehandi banner desktop
Chavakkad online

മുസ്ലിം ലീഗ് പൂക്കോട് മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു

Ft

തൊഴിയൂർ: മുസ്ലിം ലീഗ് പൂക്കോട് മേഖലാ കൺവെൻഷൻ തൊഴിയൂർ പിള്ളക്കാട് മർഹൂം ആർ. വി. മൊയ്തുട്ടി സാഹിബ് നഗരിയിൽ നടന്നു. മുസ്ലിം ലീഗ് തൃശ്ശൂർ ജില്ലാ ട്രഷറർ ആർ. വി. അബ്ദുറഹീം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് അഷ്റഫ് മുള്ളത്തയിൽ അധ്യക്ഷത വഹിച്ച സെക്രട്ടറി ഡോ. അബ്ദു സത്താർ ഹുദവി സ്വാഗതം ആശംസിച്ചു. മുസ്ലിം ലീഗ് ഗുരുവായൂർ മുനിസിപ്പൽ പ്രസിഡന്റ് ആർ. വി. അബ്ദുൽ ജലീൽ, ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു എന്നിവർ പ്രമേയ പ്രഭാഷണം നടത്തി.തുടർന്ന് നടന്ന ചർച്ചയിൽ മുസ്ലിം ലീഗ് മുനിസിപ്പൽ ട്രഷറർ ഹമീദ് കുമ്മാത്ത്, മേഖലാ കോ-ഓർഡിനേറ്റർ അബ്ദുള്ള തൈക്കാട്, അബ്ബാസ് ഇരിങ്ങപ്പുറം, സൈദുഹാജി തൊഴിയൂർ, ജയപ്രകാശ് ഗുരുവായൂർ, നൗഷാദ് നെടുംപറമ്പിൽ, എൻ.കെ. മുസ്തഫ കുരഞ്ഞൂർ, മൊയ്തുട്ടി പുത്തൻപുര, കെ. മുഹമ്മദലി, മുജീബ് റഹ്മാൻ, സീനത്ത് ഹമീദ്, ഫരീത് തൊഴിയൂർ, കബീർ മാളികയിൽ, സൈദ് തൊഴിയൂർ, അഷ്റഫ് പിള്ളക്കാട് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. മുൻ പൂക്കോട് മേഖലാ പ്രസിഡന്റ് ഷംസുദ്ദീൻ മാണിക്കത്ത് നന്ദി പറഞ്ഞു.

Jan oushadi

Comments are closed.