സമാ 2026 മാപ്പിള കലാ സാഹിത്യ സംഗമം ശ്രദ്ധേയമായി

തൃശ്ശൂർ : ഇശൽ തീരം മാപ്പിള കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന മാപ്പിള കലാ സാഹിത്യ സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിമോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ചെയർമാൻ ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം നിർവ്വഹിച്ചു.ഇശൽ തീരം ചെയർമാൻ മുഹ്സിൻ തളിക്കുളം അധ്യക്ഷത വഹിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് കവി ഒ എം കരുവാരക്കുണ്ടിൻ്റെ ജീവിതം സമഗ്രമായി പ്രതിപാദിക്കുന്ന ഡോക്യുമെൻററിയുടെ പ്രകാശനം മുൻ എം പി ടി എൻ പ്രതാപൻ നിർവഹിച്ചു. ഷാജഹാൻ ഒരുമനയൂർ എഴുതിയ മൗനത്തിൻറെ ഭാഷാന്തരം എന്ന സൂഫി കവിതകളുടെ മലയാള വിവർത്തനം ഒ എം കരുവാരക്കുണ്ട് പ്രകാശനം ചെയ്തു. മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി. രാമായണത്തെ മാപ്പിളപ്പാട്ടിന്റെ ഇശലിലേക്ക് പകർത്തിയ ഒ എം കരുവാരക്കുണ്ട് മാഷിന് പീപ്പിൾസ് ഫൗണ്ടേഷൻ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത് പ്രശസ്തി പത്രം നൽകി ആദരിച്ചു.മാപ്പിള പാട്ട് മേഖലയിലെ പ്രശസ്തരായ, പട്ടുറുമാൽ റിയാലിറ്റി ഷോ സംവിധായകൻ ജ്യോതി വെള്ളല്ലൂർ, സംഗീത സംവിധായകരായ കെ എ ലത്തീഫ്, മുഹ്സിൻ ഗുരുക്കൾ, പാട്ടെഴുത്ത്കാരായ റഹ്മത്ത് ശൈഖ് ലക്ഷദ്വീപ്, മുസ്തഫ ഹംസ ഒരുമനയൂർ, ശരീഫ് നരിപ്പറ്റ, സാബി തേക്കേപ്പുറം, ഗായകരായ സിമ്യ ഹംദാൻ, മുസ്തഫ തവക്കൽറേഡിയോ ജോക്കി റിജാസ്, ഫോക്ലോർ അവാർഡ് ജേതാവ് വിൻഷാദ് വാഹിദ്, കെ എ എം എ സംസ്ഥാന പ്രസിഡണ്ട് എ എജാഫർ, അറബിക് കവികളായ അഫ്സൽ മുസരീസ്, സഗീർ എന്നിവരെ വേദിയിൽ പുരസ്കാരം നൽകി ആദരിച്ചു.കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡണ്ട് എ കെ മുസ്തഫ, തനിമ കലാ സാഹിത്യ വേദി തൃശൂർ ജില്ലാ പ്രസിഡണ്ട് സജദില് മുജീബ്, തനിമ നാട്ടിക പ്രസിഡന്റ് ബഷീർ സെൻ എന്നിവർ ആശംസകൾ നേർന്നു.ജനറൽ സെക്രട്ടറി ഷാജി സ്വാഗതവും റഫീഖ് നമ്പഴിക്കാട് നന്ദിയും പറഞ്ഞു. തുടർന്ന് ഇശൽ തീരം സ്കൂൾ ഓഫ് മാപ്പിള ആർട്സിലെ വിദ്യാർത്ഥികളുടെ ഇശൽ സംഗമവും നടന്നു.കൺവീനർ സിദ്ധി നാലകത്ത്, നവാസ് ബിൻ ആദം, ഷാഹുൽ തളിക്കുളം, മജീദ് പുന്നയൂർക്കുളം, മീഡിയ കോഡിനേറ്റർ ദിയാന നസൽ, എം വി ഷക്കീൽ എന്നിവർ നേതൃത്വം നൽകി.




Comments are closed.