mehandi banner desktop
Chavakkad online

തൃശൂർ സഹോദയ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ എം.ഐ.സി ഇംഗ്ലീഷ് സ്കൂളിന് രണ്ടാം റണ്ണറപ്പ് നേട്ടം

Ft

അകലാട് : സൽസബീൽ മൂണ്ടൂരിൽ വെച്ച് നടന്ന തൃശൂർ സഹോദയ ഇന്റർ സ്കൂൾ അണ്ടർ 14 ഫുട്ബോൾ ടൂർണമെന്റിൽ എം.ഐ.സി ഇംഗ്ലീഷ് സ്കൂൾ രണ്ടാം റണ്ണറപ്പ് കരസ്ഥമാക്കി.തൃശൂർ ജില്ലയിലെ വിവിധ സി.ബി.എസ്.ഇ സ്കൂളുകൾ മാറ്റുരച്ച ടൂർണമെന്റിൽ മികച്ച പ്രകടനവും ടീം വർക്കും കായിക മികവും പുറത്തെടുത്താണ് എം.ഐ.സി ഇംഗ്ലീഷ് സ്കൂളിന്റെ കുട്ടികൾ ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.വിജയത്തിലേക്കുള്ള യാത്രയിൽ മികച്ച കായികശേഷിയും ആത്മവിശ്വാസവും അച്ചടക്കവും പ്രകടിപ്പിച്ച വിദ്യാർത്ഥികൾ സ്കൂളിന്റെ അഭിമാനമായി മാറി. പരിശീലനത്തിനും കുട്ടികളുടെ മികച്ച പ്രകടനത്തിനും പിന്നിൽ പ്രവർത്തിച്ച കായികാധ്യാപകരുടെയും പരിശീലകരുടെയും പിന്തുണയും അഭിനന്ദനാർഹമാണ്.വിദ്യാർത്ഥികളുടെ ഈ നേട്ടത്തിൽ സ്കൂൾ മാനേജ്മെന്റ്, പ്രിൻസിപ്പൽ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സന്തോഷവും അഭിമാനവും രേഖപ്പെടുത്തി. മികച്ച നേട്ടം കൈവരിച്ച ടീമിന് സ്കൂളിൽ വെച്ച് ആദരിക്കുന്ന ചടങ്ങിൽ വർക്കിംഗ് പ്രസിഡണ്ട് ത്രീസ്റ്റാർ കുഞ്ഞുമുഹമ്മദ് ഹാജി, സെക്രട്ടറി ഹാഷിം പി പി, മാനേജർ അഹമ്മദ് കബീർ, പ്രിൻസിപ്പൽ ഫിജുല എന്നിവർ സംബന്ധിച്ചു. കായികരംഗത്തും അക്കാദമിക രംഗത്തും ഒരുപോലെ മികവ് പുലർത്താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ഈ നേട്ടം കൂടുതൽ പ്രചോദനമാകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട സുൽത്താൻ, നിസാം, ടീം ക്യാപ്റ്റൻ ഹഫീസ്, മറ്റ് ടീം അംഗങ്ങൾ എന്നിവരെയും പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു. കായിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ ഹാഷിറിനെ പ്രത്യേകം അഭിനന്ദിച്ചു.

Jan oushadi

Comments are closed.