mehandi banner desktop
Chavakkad online

അക്ഷരക്കൂട്ടായ്മയിൽ ‘നിഴൽക്കുത്ത്’ ചർച്ചയായി; ലിറ്റിൽ ഫ്ലവർ കോളേജിൽ സാഹിത്യ സംഗമം

Ft

​ഗുരുവായൂർ: കലാലയ അന്തരീക്ഷത്തിൽ വായനയുടെയും സർഗ്ഗാത്മകതയുടെയും പുത്തൻ അലയൊലികൾ തീർത്തുകൊണ്ട് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. കോളേജ് ലൈബ്രറിയുടെയും റീഡേഴ്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരനും ഗുരുവായൂർ എ സി പിയുമായ സുരേന്ദ്രൻ മങ്ങാട്ടിന്റെ ‘നിഴൽക്കുത്ത്’ എന്ന കഥാസമാഹാരത്തെ ആസ്പദമാക്കിയാണ് സംവാദം നടന്നത്.

Jan oushadi

പ്രശസ്ത നടനും സാംസ്കാരിക പ്രവർത്തകനുമായ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തിൽ വായനയും സാഹിത്യ ചർച്ചകളും വിദ്യാർത്ഥികളിൽ സാംസ്കാരിക അവബോധം വളർത്തുന്നതിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ സി. ജെ. ബിൻസി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​തുടർന്ന് നടന്ന പുസ്തക ചർച്ചയ്ക്ക് പ്രശസ്ത കവികളായ രാവുണ്ണി, സെബാസ്റ്റ്യൻ, ഹംസ അറയ്ക്കൽ, വിദ്യാർത്ഥി പ്രതിനിധികളായ കെ ജുസൈല, കെ എസ് അനുശ്രീ എന്നിവരും ചർച്ചക്ക് നേതൃത്വം നൽകി. ഗ്രന്ഥകർത്താവ് സുരേന്ദ്രൻ മങ്ങാട്ട് വിദ്യാർത്ഥികളുമായി സംവദിക്കുകയും മറുപടി പ്രസംഗം നടത്തുകയും ചെയ്തു. കെ ദേവനന്ദന സ്വാഗതവും, കോ-ഓർഡിനേറ്റർ സിസ്റ്റർ എ ജെ ജോയ്‌സി ആശംസയും, കെ കെ ബക്കർ നന്ദിയും രേഖപ്പെടുത്തി. കോ-ഓർഡിനേറ്റർ എം റോയ് മാത്യു പരിപാടികൾ ഏകോപിപ്പിച്ചു.

Comments are closed.