കേരള ടെക്സ്ഫെഡ് ചെയർമാനായി സി.എച്ച്. റഷീദ് ചുമതലയേറ്റു

ചാവക്കാട്: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ടെക്സ്റ്റൈൽ ഫെഡറേഷൻ ലിമിറ്റഡ് (ടെക്സ്ഫെഡ്) ചെയർമാനായി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ് ഔദ്യോഗികമായി ചുമതലയേറ്റു. വ്യവസായ-ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയിൽ നിന്നാണ് അദ്ദേഹം ചെയർമാൻ പദവിയുടെ ചുമതല ഏറ്റുവാങ്ങിയത്.

തുടർന്ന് ടെക്സ്ഫെഡ് ഓഫീസിലെത്തിയ അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റു. ചടങ്ങിൽ മുസ്ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്, ജില്ലാ ജനറൽ സെക്രട്ടറി പി.എം. അമീർ, ജില്ലാ ട്രഷറർ ആർ.വി. അബ്ദുറഹീം, പാലക്കാട് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം, ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.എം. നസീർ, ടെക്സ്ഫെഡ് എം.ഡി. എബി തോമസ് എന്നിവർ സംബന്ധിച്ചു.
ജില്ലാ ഭാരവാഹികളായ പി.വി. ഉമ്മർകുഞ്ഞി, ഐ.ഐ. അബ്ദുൽ മജീദ്, പി.കെ. നൗഷാദ്, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി, യു.ഡി.എഫ് ഗുരുവായൂർ നിയോജകമണ്ഡലം കൺവീനർ കെ.വി. ഷാനവാസ്, മുസ്ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എ.എച്ച്. സൈനുൽ ആബിദിൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ദേശീയ സാമൂഹ്യനീതി നവോത്ഥാന സമിതി ജനറൽ സെക്രട്ടറി അഡ്വ. സി.എൻ. ബാലൻ, എഴുത്തച്ഛൻ സ്മാരക സമാജം പ്രസിഡന്റ് അഡ്വ. പി.ആർ. സുരേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ ഭാസ്കരൻ, റിനോജ്, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആരിഫ് പാലയൂർ, വി.എം. സാഹിദ്, ഉസ്മാൻ എടയൂർ, നൗഷാദ് അഹമു, ഫൈസൽ കാണാമ്പുള്ളി, എം.കെ.എം. ഹബീബ് തുടങ്ങിയവരും സഹപ്രവർത്തകരും ടെക്സ്ഫെഡ് ജീവനക്കാരും മറ്റു പാർട്ടി നേതാക്കളും സന്നിഹിതരായി.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥിയായിരുന്നു സി എച്ച് റഷീദ്. എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബറിനോട് 1998 വോട്ടിനാണ് പരാജയപ്പെട്ടത്.



Comments are closed.