ലീഗൽ സർവീസ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

എങ്ങണ്ടിയൂർ: ചേറ്റുവ വി.എസ്. കേരളീയൻ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലീഗൽ സർവീസ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അഡ്വക്കേറ്റ് ദിൽഷാ ഹബീബ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലാ പ്രസിഡന്റ് പി.പി. റൗഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എൻ. ആഷിക്ക് സ്വാഗതം ആശംസിച്ചു. കെ.പി.ആർ. സതീഷ്, റാഫി പി.എം., ലിയ റഷീദ്, തൻസി ഷാജു എന്നിവർ ചടങ്ങിൽ സംസാരിച്ചു.




Comments are closed.