mehandi banner desktop
Chavakkad online

മദ്യലഹരിയില്‍ 15കാരനെ മര്‍ദ്ദിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട്: ഇരട്ടപ്പുഴ സ്വദേശികളായ ആച്ചി അഖില്‍(24), വലിയകത്ത് വിഷ്ണു(21) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് 2.45ന് പാലയൂരിലായിരുന്നു സംഭവം. മദ്യലഹരിയിലാണ് ഇരുവരും ചേര്‍ന്ന് പാലയൂര്‍ സ്വദേശിയായ 15കാരനെ മര്‍ദിച്ചത്. മര്‍ദ്ദനത്തില്‍ ബാലന്റെ കണ്ണില്‍ നിന്ന് ചെവിയിലേക്കുള്ള എല്ലിന് പൊട്ടലേറ്റിരുന്നു.
തൊടുപുഴയില്‍ നിന്ന് ജോലി കഴിഞ്ഞു നാട്ടിലേക്കു മടങ്ങുകയായിരുന്നു പ്രതികള്‍. തൃശൂരില്‍ നിന്ന് ചാവക്കാട്ടേക്കുള്ള ബസില്‍ വിദ്യാര്‍ഥിയായ 15കാരനും ഇവരോടൊപ്പം ഉണ്ടായിരുന്നു. ബസില്‍ പ്രതികളിലൊരാളുടെ സമീപത്തായിരുന്നു വിദ്യാര്‍ഥി ഇരുന്നിരുന്നത്. മദ്യലഹരിയിലായിരുന്ന പ്രതികളില്‍ ഒരാളുടെ മുഖത്തേക്ക് നോക്കിയതിനെ ചൊല്ലി വിദ്യാര്‍ഥിയുമായി ഇരുവരും വാക്കേറ്റത്തിലെത്തി. പാലയൂരില്‍ വിദ്യാര്‍ഥി ബസ് ഇറങ്ങിയപ്പോള്‍ പ്രതികളും ബസിറങ്ങി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വിദ്യാര്‍ഥിയെ മര്‍ദിച്ചവശനാക്കിയെന്നാണ് കേസ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.