mehandi new

വടക്കേക്കാട് തിരുവളയന്നൂർ സ്കൂളിലെ ക്ലാസ് മുറിയിൽ 10 അടി നീളമുള്ള മുർഖൻ പാമ്പിനെ കണ്ടെത്തി

fairy tale

വടക്കേക്കാട്: തിരുവളയന്നൂർ സ്കൂളിലെ എൽപി വിഭാഗം ക്ലാസ് മുറിയിൽ 10 അടി നീളമുള്ള മുർഖൻ പാമ്പിനെ കണ്ടെത്തി. ക്ലാസ് മുറിയിലെ ബെഞ്ചുകൾക്കടിയിലാണ് ഇന്ന് കാലത്ത് സ്കൂൾ അധികൃതർ പാമ്പിനെ കണ്ടത്. തുടർന്ന് ഗുരുവായൂർ സിവിൽ ഡിഫൻസ് പ്രവർത്തകരെ  വിവരമറിയിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസംഗം പ്രബിഷ് സ്ഥലത്തെത്തി പാമ്പിനെ പിടിച്ച് കൊണ്ട് പോവുകയായിരുന്നു.

planet fashion

ഈ സംഭവം ഉൾപ്പെടെ മൂന്നാം തവണയാണ് ഇവിടെ ക്ലാസ് മുറികളിൽ നിന്ന് പാമ്പിനെ കണ്ടെത്തുന്നത്. സ്കൂളിന് അവധിയായതിനാൽ വിദ്യാർത്ഥികൾക്ക് അപകടം ഒഴിവായി. നിരവധി കുട്ടികൾ പഠിക്കുന്ന തിരുവളയന്നൂർ സ്കൂളിൽ നിരന്തരമായി ഇഴജന്തുക്കളെ കാണുന്നത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് രക്ഷിതാക്കളും, നാട്ടുകാരും ആരോപിച്ചു.

Macare 25 mar

Comments are closed.