mehandi new

പാലയൂർ സെന്റ് തോമസ് പള്ളിക്കുളത്തിൽ പന്ത്രണ്ടു കാരൻ മുങ്ങി മരിച്ചു

fairy tale

ചാവക്കാട് : പാലയൂർ സെന്റ് തോമസ് പള്ളിക്കുളത്തിൽ പന്ത്രണ്ടു കാരൻ മുങ്ങി മരിച്ചു. പാലയുർ എടക്കളതൂർ വീട്ടിൽ ഷൈബൻ ജസീല ദമ്പതികളുടെ മകൻ ഹർഷ് നിഹാർ (12) ആണ് മരിച്ചത്. പലയൂർ സെന്റ് ജോസഫ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. പള്ളിയിലെ ആൾത്താര ബാലനുമാണ്.

planet fashion

ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.
സംഭവമറിഞ്ഞെത്തിയ നാട്ടുകാരും ഗുരുവായൂർ ഫയർ ഫോഴ്‌സും ചേർന്ന് ബാലനെ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കുളത്തിലേക്ക് കാൽ വഴുതി വീണതാണെന്ന് പറയുന്നു.

Comments are closed.