mehandi new

കൽനടയാത്രക്കാരിയെ ഇടിച്ച് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം – രണ്ടു പേർക്ക് പരിക്ക്

fairy tale

ഗുരുവായൂർ :  കൽനടയാത്രക്കാരിയെ ഇടിച്ച് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഗുരുവായൂർ തൈക്കാട് പെട്രോൾ പമ്പിനു സമീപം ഇന്ന് പുലർച്ചെ അഞ്ചോടെയാണ് അപകടം. റോഡിലൂടെ നടന്ന് പോവുകയായിരുന്ന ഇരിങ്ങപ്പുറത്ത് താമസിക്കുന്ന കോയമ്പത്തൂർ സ്വദേശിനി ദീപയെ (48) ആണ് കാർ ഇടിച്ചത്. കാൽനടയാത്രക്കാരിയെ ഇടിച്ചതോടെ നിയന്ത്രണം വിട്ട കാർ വഴിയരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കാർ യാത്രികയായ സരസ്വതിക്ക് (63) സാരമായ പരിക്കേറ്റു.  പരിക്കേറ്റ ഇരുവരെയും ഗുരുവായൂർ ആകട്സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Macare 25 mar

Comments are closed.