mehandi new

ചാവക്കാട് അങ്ങാടി താഴത്ത് ആക്രിക്കടയിൽ തീപിടുത്തം

fairy tale

ചാവക്കാട് : അങ്ങാടി താഴത്ത് ആക്രിക്കടയിൽ തീപിടുത്തം. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ഒന്നരമണിക്കൂർ നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് തീയണച്ചത്. 

planet fashion

എടപ്പാൾ സ്വദേശി മേനോൻ പറമ്പിൽ സഹദേവന്റെ ഉടമസ്ഥതയിലുള്ള വെളിച്ചെണ്ണ മില്ലിനോട് ചേർന്നുള്ള ആക്രിക്കടയിലാണ് ഉച്ചയ്ക്ക് രണ്ടു മണിയോടെ തീപിടുത്തം ഉണ്ടായത്. പട്ടാമ്പി സ്വദേശി അനസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ കുന്നു കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീ പിടിച്ചതോടെ പ്രദേശത്ത് കറുത്ത പുക ഉയർന്നു. ഇതിന് മുന്നിൽ ഉണ്ടായിരുന്ന പാലയൂർ സ്വദേശി യൂസഫിന്റെ വർക്ക് ഷോപ്പിലേക്കും തീ പടർന്നു. വർക്ക്ഷോപ്പിന്റെ ഓടിട്ട മേൽക്കൂര ഭാഗികമായി നിലംപൊത്തി. വർക്ക്ഷോപ്പിൽ ഉണ്ടായിരുന്ന ആഡംബര കാറടക്കം അഞ്ചു വാഹനങ്ങൾ നാട്ടുകാരുടെ സഹായത്തോടെ മാറ്റിയിട്ടു. ഈ ഭാഗത്ത് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. സ്വകാര്യ ബസ്സിൽ യാത്ര ചെയ്തിരുന്ന കുട്ടികൾക്ക് പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ടു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. കഴിഞ്ഞവർഷവും ഈ സ്ഥാപനത്തിന് തീപിടിച്ചിരുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃതമായാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്ന് നാട്ടുകാർ ആരോപിച്ചു. ഗുരുവായൂർ, നാട്ടിക, തൃശ്ശൂർ എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തി മൂന്നരയോടെയാണ് തീ അണച്ചത്

Ma care dec ad

Comments are closed.