mehandi new

കുന്നംകുളം ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രത്തിനരികിൽനിന്നും പറക്കും പാമ്പിനെ പിടികൂടി

fairy tale

കുന്നംകുളം : കുന്നംകുളം തൃശൂർ കെ എസ് ആർ ടി സി ബസ്സ്‌ വെയ്റ്റിംഗ് ഷെഡിന് സമീപത്ത് നിന്നും പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. വെയ്റ്റിംഗ് ഷെഡിന് പിൻവശത്തെ മതിലിനരികിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. തൊട്ടടുത്തുള്ള പെട്ടിക്കടക്കാരനാണ് പാമ്പിനെ കണ്ടത്. ഉടനെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് എരുമപ്പെട്ടി ഫോറെസ്റ്റ് ഓഫീസിൽ നിന്നും ആളെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. 

planet fashion

പറക്കും പാമ്പെന്ന് വിശേഷണമുള്ള പച്ചിലപ്പാമ്പിനെയാണ് ഇവിടെ നിന്നും പിടികൂടിയത്. വളരെ വിരളമായേ പച്ചിലപ്പാമ്പിനെ കാണാറുള്ളൂ.  മൂക്കൻ പച്ചോല പാമ്പെന്നും ചിലയിടങ്ങളിൽ വിളി പ്പേരുണ്ട് (Green vine snake or Long-nosed Whip Snake).  മരത്തിലാണ് ഈ പാമ്പുകളുടെ താവളം. നീണ്ട തലയും പച്ചനിറവുമാണിവയ്ക്ക്. മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് വളരെ വേഗതയിൽ ഇവക്ക് സഞ്ചരിക്കാൻ സാധിക്കും. ചിലയിടത്തിൽ വില്ലോളിപാമ്പ് എന്നു വിളിക്കാറുണ്ട്. ഇവയിൽ ചിലതിന് വായുവിലൂടെ തെന്നി ഊർന്നിറങ്ങാൻ സാധിക്കുന്നതിനാൽ ഇവയെ പറക്കും പാമ്പ് എന്നി വിളിക്കുന്നവരും ഉണ്ട്. പച്ചോലപ്പാമ്പ്, പച്ച പാമ്പ്, കൺകൊത്തിപ്പാമ്പ് എന്നിങ്ങനെയും അറിയപ്പെടുന്നു. വളരെ വണ്ണം കുറഞ്ഞ ഇവ വിഷം ഇല്ലാത്ത ഇനമാണ്. പൂന്തോട്ടത്തിലോ കുറ്റികാടുകളിലോ പച്ചിലകൾക്കിടയിൽ പതുങ്ങിയിരുന്നാണ് ഇരപിടിയ്ക്കുക. ചെറുപക്ഷികൾ, തവള, ഓന്ത്, പല്ലി തുടങ്ങിയവയാണ് ആഹാരം. ഈ പാമ്പിനെ ശല്ല്യം ചെയ്യാൻ നിന്നാൽ തലനീട്ടി കൊത്താൻ ശ്രമിക്കുകയും വായ വലുതായി തുറന്ന് പിങ്ക് നിറത്തിലുള്ള നാവ് നീട്ടി പേടിപ്പിക്കുകയും ചെയ്യും. പ്രസവിക്കുന്ന പാമ്പുകളാണിവ. ഒറ്റ പ്രസവത്തിൽ 23 കുഞ്ഞുങ്ങൾ വരെയുണ്ടാകും. മൂന്നിനത്തിൽ പെട്ട പച്ചില പാമ്പുകൾ കേരളത്തിലുണ്ട്.

വീഡിയോ കാണാം

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.