ദോഹ : ചാവക്കാട് പ്രവാസി അസോസിയേഷനും നസീം ഹെൽത്ത് കെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ദോഹയിലെ നസീം മെഡിക്കൽ സെൻററിൽ വച്ച് നടന്ന കേമ്പിൽ നൂറ്റി അമ്പതോളം പേർ പങ്കെടുത്തു. ചാവക്കാട് പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ഷെറിൻ പരപ്പിൽ നേതൃത്വം നൽകി. സീനിയർ കാർഡിയോ കൺസൾട്ടന്റ് ഡോക്ടർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പരിശോധനയും, യുണീക് (UNIQ ) ന്റെ നേതൃത്വത്തിൽ സി പി ആർ ട്രെയിനിങ്ങും നടന്നു. ചാവക്കാട് പ്രവാസി അസോസിയേഷൻ പ്രസിഡൻറ് കെബീർ തെരുവത്തിന്റെ അധ്യക്ഷയിൽ നടന്ന സമാപന യോഗത്തിൽ ഗ്ലോബൽ ചെയർമാൻ അബ്ദുള്ള തെരുവത്ത് ആശംസകൾ അറിയിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ ഷാജി ആലിൽ, അഡ്വൈസറി ബോർഡ് മെമ്പർമാരായ എൻ ടി നാസർ, ഷെജി വലിയകത്ത്, എക്സിക്യൂട്ടീവ് മെമ്പർ നസീം, ഹെൽത്ത് കെയർ മാർക്കറ്റിംഗ് മാനേജർ സന്ദീപ്, സീനിയർ അസോസിയേറ്റ് അഷറഫ് എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Comments are closed.