mehandi new

ചാവക്കാട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

fairy tale

ചാവക്കാട്: വർഷക്കാലത്ത് പനിയും പകർച്ചവ്യാധികളും വർധിച്ചു വരുന്ന സാഹചര്യം മുൻനിർത്തി ചാവക്കാട് മഹല്ല് ജുമാഅത്ത്  കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രി, ദൃശ്യം ഐ കെയർ,    ഡെന്റിസ്റ്റ് ഡോക്ടർ ജിനി എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ചാവക്കാട് പ്രിൻസിപ്പൽ എസ് ഐ പ്രീത ബാബു കേമ്പ് ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് ഹാജി കെ എം ഉമർ ഫൈസി പ്രാർത്ഥന നിർവഹിച്ചു.   ചാവക്കാട് മഹല്ല് പ്രസിഡന്റ്‌  അബ്ദുൽ റഹ്‌മാൻ കാളിയത്ത് അധ്യക്ഷത വഹിച്ചു. മഹല്ല് ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു,   ഹയാത്ത് ആശുപത്രി ജനറൽ മാനേജർ മുഹമ്മദ്‌ ശാക്കിർ, ദൃശ്യം ഐ കെയർ ആശുപത്രിയിലെ ഡോക്ടർ ഷൈലോസ്, ഹയാത്ത് ആശുപത്രിയിലെ ഫിസിഷ്യൻ ഡോക്ടർ സിമ്യ, ദന്ത ഡോക്ടർ ജിനി, ഹയാത്ത് ആശുപത്രയിലെ നേഴ്സിംഗ് സൂപ്രണ്ട്  അജിത ദേവി, കെ വി സത്താർ, ജലാൽ നാസ്കോ, ഷിഹാബ് കാരക്കാട്, ഹബീബ് എൻ കെ, എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന് അബു സാലിഹ്, നാസർ കോനായിൽ, സലി, നൗഷാദ് നേടുപറമ്പിൽ, ഷജീർ അങ്ങാടി, ഹംസ അമ്പലത്ത്, റഷീദ് എന്നിവർ നേതൃത്വം നൽകി. മഹല്ല് കമ്മിറ്റി ജോയന്റ് സെക്രട്ടറി അനീഷ് പാലയൂർ സ്വാഗതവും  ട്രഷറർ നാസർ കൊളാടി നന്ദിയും പറഞ്ഞു. നൂറ്റാമ്പതോളം പേർ കേമ്പിൽ പങ്കെടുത്തു. കണ്ണ് രോഗ വിഭാഗം രോഗികൾക്ക് മരുന്ന് വിതരണം ചെയ്തു. സൗജന്യ ഇ സി ജി സംവിധാനവും കേമ്പിൽ ഒരുക്കിയിരുന്നു. 

Macare health second

Comments are closed.