പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ മേള സംഘടിപ്പിച്ചു
ഗുരുവായൂർ : കുടുംബാരോഗ്യ കേന്ദ്രങ്ങൾ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ മേള സംഘടിപ്പിച്ചു. ചടങ്ങിൽ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എ.എസ്. മനോജ് അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൻ ഷൈലജ സുധൻ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എ. സായിനാഥൻ, കൗൺസിലർമാരായ ഫൈസൽ പൊട്ടത്തയിൽ, സുഹറ ഹംസമോൻ, പി.ടി. ദിനിൽ, ലത സത്യൻ, പി.പി. വൈഷ്ണവ്, സുബിത സുധീർ ,ദീപ ബാബു, ബിബിത മോഹൻ, അഭിലാഷ്, മെഡിക്കൽ ഓഫിസർ ഡോ. എം.എസ്. റോസിലിൻ, ഹെൽത്ത് ഇൻസ്പെക്ടർ സോണി വർഗ്ഗീസ് എന്നിവർ സംസാരിച്ചു.
സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. പോഷക ആഹാര പ്രദർശന മത്സരം പുഞ്ചിരി മത്സരം എന്നിവ നടന്നു. ഡോ. കെ.ജി രാധാകൃഷ്ണൻ ക്ലാസെടുത്തു. ലഹരിക്കെതിരെയുള്ള ലഘു നാടകവും അരങ്ങേറി.
ഫോട്ടോ : പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച ആരോഗ്യ മേള നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു.
Comments are closed.