mehandi new

ചാവക്കാട് പുത്തൻകടപ്പുറത്ത് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസിന് കീഴിൽ ( KUFOS )ഉന്നത വിദ്യാഭ്യാസ സ്ഥാപനം വരുന്നു

fairy tale

ചാവക്കാട് : കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസിന്റെ കീഴിൽ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമാകുന്നു.
ഇന്ന് സെക്രട്ടറിയേറ്റിൽ ഇതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസിന്റെ (KUFOS) കീഴിൽ ട്രെയിനിങ് കം എക്സ്റ്റൻഷൻ സെന്റർ ആരംഭിക്കുന്നതിനാണ് തീരുമാനം.

planet fashion

ഫിഷറീസ് സർവകലാശാലയുടെ നേതൃത്വത്തിൽ 6 മാസവും, ഒരു വർഷവും നീണ്ടുനിൽക്കുന്ന ഹൃസ്വകാല (Short Term) കോഴ്‌സുകൾ ഉൾകൊള്ളിച്ചാണ് സ്ഥാപനം ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
ഇതിന്റെ ഭാഗമായി ജൂലായ്‌ 24ന് നിലവിൽ സ്ഥാപനം തുടങ്ങാൻ ഉദ്ദേശിക്കുന്ന ചാവക്കാട് പുത്തൻകടപ്പുറം ഗവ: റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സന്ദർശനം നടത്താൻ തീരുമാനിച്ചു. കാലതാമസം നേരിടാതെ തന്നെ സ്ഥാപനം ആരംഭിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളുമെന്ന് മന്ത്രിയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയതായി എം.എൽ.എ പറഞ്ഞു.

ഫിഷറീസ് വകുപ്പിന് കീഴിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ‘തീരസദസ്സ്’ പരിപാടിയിൽ നടന്ന ചർച്ചയെ തുടർന്ന് കേരള സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് എം. എൽ.എ കത്ത് നൽകിയിരുന്നു. എം എൽ എ യുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മന്ത്രി യോഗം വിളിച്ചത്.
കുഫോസ് രജിസ്ട്രാർ, ഫിഷറീസ് വകുപ്പ് ഡയറക്ടർ ഉൾപ്പെടെ മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.

Comments are closed.