ചേറ്റുവയിൽ കാറും കണ്ടയിനർ ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു


ചേറ്റുവ : ചേറ്റുവയിൽ കാറും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരി മരിച്ചു. രണ്ടു പേർക്ക് പരിക്ക്.
ആലപ്പുഴ പള്ളിക്കൽ ഭരണിക്കാവ് സ്വദേശി വൃന്ദാവനത്തിൽ പ്രസാദിന്റെ ഭാര്യ ജയന്തി (46)യാണ് മരിച്ചത്. ഇവരുടെ മക്കളായ പ്രഭു (22), ആതിക (23) എന്നിവർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെ ഒന്നരമണിയോടെ ചേറ്റുവ പാലത്തിനടുത്താണ് അപകടം സംഭവിച്ചത്. ആലപ്പുഴയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാർ എറണാകുളത്തേക്ക് പോവുകയായിരുന്ന കണ്ടയിനർ ലോറിയുമായി കൂട്ടുയിടിക്കുകയായിരുന്നു.
സംഭവം നടന്ന ഉടനെ എങ്ങണ്ടിയൂർ ടോട്ടൽ കെയർ ആമ്പുലൻസ് പ്രവർത്തകർ അപകടത്തിൽ പെട്ടവരെ ചേറ്റുവയിലെ സ്വകര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജയന്തിയെ രക്ഷിക്കാനായില്ല.

Comments are closed.