mehandi banner desktop
Chavakkad online

ചാവക്കാട് നഗരമധ്യത്തിൽ ടോറസ് ലോറി ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ച് അപകടം

Ft

ചാവക്കാട് : ചാവക്കാട് നഗരമധ്യത്തിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ടോറസ് ലോറി ഇടിച്ച് അപകടം. സ്‌കൂട്ടർ യാത്രികനായ പഴനി ചിറക്കൽ പേങ്ങാമുക്ക് സ്വദേശി വിനീഷ് (54)നു പരിക്കേറ്റു. കൂടെ ഭാര്യ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക് 2.15 ഓടെയായിരുന്നു അപകടം. ചേറ്റുവ റോഡിൽ നിന്നും ചാവക്കാട് സെന്ററിലേക്ക് പ്രവേശിച്ച വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. ചേറ്റുവ റോഡിൽ നിന്നും കുന്നംകുളം ഭാഗത്തേക്ക്‌ നേരെ എടുത്ത സ്‌കൂട്ടറിൽ പൊന്നാനി ഭാഗത്തേക്ക്‌ തിരിഞ്ഞ ലോറി ഇടിക്കുകയായിരുന്നു.  പരിക്കേറ്റവരെ മൂന്നയിനി വീ കെയർ ആമ്പുലൻസ് പ്രവർത്തകരുടെ സഹായത്തോടെ മുതുവട്ടൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Jan oushadi

Comments are closed.