വീട്ടിൽ ഒരു ഔഷധ സസ്യം പദ്ധതിക്ക് തുടക്കമായി

കടപ്പുറം : വീട്ടിൽ ഒരു ഔഷധ സസ്യം പദ്ധതിയുടെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ മാതളം, കണിക്കൊന്ന ഇനത്തിൽപ്പെട്ട ഔഷധസസ്യങ്ങൾ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷകനുള്ള അവാർഡ് ലഭിച്ച അനസ് മോൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
കുട്ടനല്ലൂരിലെ ഔഷധി പദ്ധതിക്കാവശ്യമായ ഔഷധസസ്യങ്ങൾ നൽകി.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ വിദ്യാർത്ഥികൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.